ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് കോണ്‍ഗ്രസിലെ തര്‍ക്കം തീര്‍ക്കുന്നതിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വാദ്ര എന്നിവരുമായി ചര്‍ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ വസതിയിലെത്തിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
നാലു ദിവസങ്ങള്‍ക്കുള്ളില്‍ പഞ്ചാബിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു കൂടിക്കാഴ്ചയ്ക്കു പിന്നാലെ മുതിര്‍ന്ന നേതാവ് ഹരീഷ് റാവത്ത് പറഞ്ഞു. 2017 ല്‍ പ്രശാന്ത് കിഷോര്‍ മുന്‍ കൈയെടുത്താണു നവജ്യോത് സിങ് സിദ്ദുവിനെ കോണ്‍ഗ്രസിലെത്തിച്ചത്. രണ്ട് വര്‍ഷത്തിനുശേഷം മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞ് സിദ്ദു മന്ത്രിസ്ഥാനം രാജിവയ്ക്കുകയായിരുന്നു.

