ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് 15-ാം വാര്‍ഡിലെ ഈസ്റ്റ് വെനീസ് – ഐ.ടി.സി. റോഡിന്റെ നിര്‍മാണത്തിന് തുടക്കമായി. റോഡിന്റെ നിര്‍മാണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ. നിര്‍വ്വഹിച്ചു.
റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 730 മീറ്റര്‍ നീളത്തില്‍ 59 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മിക്കുന്നത്. 400 മീറ്റര്‍ നീളത്തില്‍ ഓടയും നിര്‍മിക്കുന്നതോടെ പ്രദേശത്തെ വെള്ളക്കെട്ടിനും പരിഹാരമാകും.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. പി. സരിത, ബി.ഡി.ഒ. വി.ജെ. ജോസഫ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ. എം. നിധിന്, എന്നിവര്‍ പങ്കെടുത്തു.
ആലപ്പുഴ: റോഡ് നിര്‍മാണത്തിന് തുടക്കം
