താനാളൂര്‍: അനധികൃത വില്‍പ്പനക്കായി വീട്ടില്‍ പെട്രോള്‍ സൂക്ഷിച്ചയാള്‍ പിടിയിലായി. താനാളൂര്‍ പരേങ്ങത്ത് സ്വദേശി ഞാറക്കടവത്ത് സിറാജുദ്ദീന്‍(41) ആണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്നും 85 ലിറ്റര്‍ പെട്രോള്‍ കണ്ടെത്തി. താനാളുരിലെ സുഹൃത്തിന്റെ കട കേന്ദ്രീകരിച്ചായിരുന്നു പെട്രോള്‍ വില്‍പ്പന നടത്തിയിരുന്നത്. അവശ്യ.സാധന നിയമ പ്രകാരം അറസ്റ്റ് ചെയ്‌ത് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു.