ദില്ലി : ഇന്ത്യയില്‍ നിന്ന് വായ്‌പയെടുത്ത് മുങ്ങിയ വ്യവസായി മെഹുല്‍ ചോക്‌സിക്ക് ഡൊമിനിക്കന്‍ കോടതി ജാമ്യം അനുവദിച്ചു. ബന്ധുവായ നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്‌പയെടുത്ത് മുങ്ങിയ കേസിലെ പ്രതിയാണ് ചോക്‌സി. 2021 മെയ് 23ന് ആന്റിഗ്വയില്‍ നിന്ന് ക്യൂബയിലേക്ക് രക്ഷപെടുന്നതിനിടെയാണ് ചോക്‌സി ഡൊമിനിക്കയില്‍ അറസ്‌റ്റിലാവുന്നത്
ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയത്. ന്യൂറോളജിസ്‌റ്റിനെ കാണാൻ ആന്റിഗ്വയിലേക്ക് പോകാന്‍ ജാമ്യം അനുവദിക്കണമെന്ന അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ അറസ്‌റ്റ് ചെയ്‌തത് ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ നടപ്പിലാക്കിയ പദ്ധതിയാണെന്നും തനിക്കെതിരെ ഫയല്‍ ചെയ്‌തിരിക്കുന്ന കേസ് തളളണമെന്നും ആവശ്യപ്പെട്ട് ചോക്‌സി കേസ് ഫയല്‍ ചെയ്‌തതായി പ്രാദേശിക മാധ്യമങ്ങള്‍ റി പ്പോര്‍ട്ടു ചെയ്‌തിരുന്നു. ചോക്‌സിക്കെതിരെ ഇന്റര്‍പോള്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

