ഭോപ്പാല്‍ : കോവിഡ് ബാധിച്ച് മരിക്കുന്നവരില്‍ മരണ ശേഷം 20 മണിക്കൂറോളം അണുബാധ നിലനില്‍ക്കുമെന്ന് ഭോപ്പാല്‍ ഓള്‍ ഇന്ത്യാ മെഡിക്കല്‍ സയന്‍സിലെ ഗവേഷകര്‍. 21 മതദേഹങ്ങള്‍ പോസ്‌റ്റ് മോര്‍ട്ടം ചെയ്‌ത് അവയുടെ ഫലം വിശകലനം ചെയ്‌താണ് ഈ നമിഗമനത്തിലത്തിയത്. ഒട്ടേറെ ശ്രദ്ധേയമായ പലവിവരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോറന്‍സിക് മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്‍റിലെ അഡീഷണല്‍ പ്രൊഫസര്‍ ഡോ.ജയന്തി യാദവിന്‍റെ നേതൃത്വത്തില്‍ സീനിയര്‍ റെസിഡന്‍റ് ഡോ.ബിന്ദ്ര പട്ടേല്‍,പിജി വിദ്യാര്‍ത്ഥികളായ ഡോ.എസ് മഹാലക്ഷ്‌മി, ഡോ. ജൈസ് ലാവണ്‍, എന്നിവരടങ്ങുന്ന സംഘമാണ് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോട്ടുകളുടെ പരിശേധനാഫലം പുറത്തുവിട്ടത്. 2020 ഓഗസ്‌റ്റ് മുതല്‍ ഒക്ടോബര്‍ വരെയുളള കാലയളവില്‍ നടന്ന പോസ്‌റ്റ് മോര്‍ട്ടങ്ങളുടെ വിശകലനമാണിത്.
ശ്വാസകോശം, കിഡ്‌നി എന്നിവ കൂടാതെ മസ്‌തിഷ്‌കം, പാന്‍ക്രിയാസ്, ലിവര്‍ എന്നിവിടങ്ങളില്‍വരെ കോവിഡിന്‍റെ കരാളഹസ്‌തങ്ങള്‍ എത്തുന്നു. മരണപ്പെട്ട രോഗിയിടെ ശരീരത്തില്‍ കോവിഡ് അണുബാധ ഏറെ മണിക്കൂറുകളോളം തുടരുന്നുവെന്നതുകൊണ്ടാണ് മൃതദേഹം ബോഡിബാഗില്‍ ഭദ്രമായി പാക്കുചെയ്‌ത് വിട്ടുകൊടുക്കുന്നത്. കോവിഡ് മൃത ശരീരങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കുളള മുന്നറിയിപ്പുകൂടിയാണിത്. ശ്വാസകോശം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തലച്ചോറിനെയാണ് കോവിഡ് ബാധിക്കുന്നതെന്നും ഫോറന്‍സിക്ക് മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ പാത്തോളജി.മൈക്രോബയോളജി വിഭാഗങ്ങളിലെ നാല് ഡോക്ടര്‍മാര്‍ കണ്ടെത്തി.

