കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ലോകരാജ്യങ്ങള്‍ക്ക് നല്‍കുക സൗജന്യമായി: ധനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ കോവിന്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം ലോകരാജ്യങ്ങള്‍ക്ക് നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. ജി20 രാഷ്ട്രങ്ങളുടെ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടേയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.എല്ലാ രാജ്യങ്ങള്‍ക്കു സൗജന്യമായി നല്‍കുമെന്നും വാണിജ്യതാല്‍പര്യങ്ങളേക്കാള്‍ വലുത് മാനുഷികമായ പരിഗണനയാണെന്നും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.കോവിന്‍ ആപ്ലിക്കേഷന്‍ എങ്ങനെയാണ് ഇന്ത്യയുടെ വാക്സിനേഷന്‍ ശ്രമങ്ങളുടെ വ്യാപ്തിയെയും അളവിനെയും പിന്തുണച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →