കൊല്ലം: സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന്

കൊല്ലം: കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയിലെ പരീക്ഷാകേന്ദ്രങ്ങളില്‍ 2021 ജനുവരിയില്‍ നടത്തിയ കെ. ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 13 ന് രാവിലെ 10.30 മുതല്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ജൂലൈ ആദ്യവാരത്തില്‍ നടത്തിയ പരിശോധനയില്‍ പങ്കെടുക്കാത്തവര്‍ക്ക് വേണ്ടി നടത്തുന്നതാണ്. എല്ലാ കാറ്റഗറിയില്‍പെട്ടവരും അസല്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ഹാള്‍ടിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ഹാജരാകണമെന്ന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം