കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധ; ഒരാള്‍ മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ അഗതിമന്ദിരത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ഒരാള്‍ മരിച്ചു. അന്തേവാസിയായ പീതാംബരനാണ് മരിച്ചത്. നാലുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമാണ്.

ഉച്ചഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റയത്. ഒരേ മുറിയില്‍ താമസിക്കുന്നവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പീതാംബരനെ ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്. പരിശോധനയില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട.

സംഭവത്തില്‍ ദൂരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരവധി അന്തേവാസികള്‍ താമസിക്കുന്ന അഗതി മന്ദിരത്തിലെ മറ്റാര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടില്ല. ഒരു മുറിയില്‍ താമസിച്ച ആളുകള്‍ക്ക് മാത്രമാണ് ഭക്ഷ്യവിശബാധയേറ്റത്.ഇക്കാര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കിട്ടിയശേഷം മുറിയിലെ ആരെങ്കിലും ഒരാള്‍ വിഷം കലര്‍ത്തിയതാവാമെന്നും പൊലീസ് സംശയിക്കുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →