കോഴിക്കോട്: മത്സ്യബന്ധനയാനങ്ങള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ

കോഴിക്കോട്: പരമ്പരാഗത രജിസ്റ്റേര്‍ഡ് മത്സ്യബന്ധനയാനവും എഞ്ചിനും 10 ശതമാനം പ്രീമിയം ഒടുക്കി ഇന്‍ഷൂര്‍ ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2012 ജനുവരി ഒന്നിന് ശേഷം വാങ്ങിയ തോണിക്കും എഞ്ചിനുമാണ് ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുക. അപേക്ഷകള്‍ ബേപ്പൂര്‍, വെളളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും വെസ്റ്റ് ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ലഭിക്കും. കടല്‍ ക്ഷോഭത്തിലും മറ്റും പെട്ട് യാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുളള യാനങ്ങള്‍ക്ക് മാത്രമേ ഭാവിയില്‍ നഷ്ടപരിഹാരം ലഭിക്കുകയുളളൂ. അപേക്ഷകള്‍ അതത് മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും ഉടന്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2383780.

Share
അഭിപ്രായം എഴുതാം