ജപ്പാനിലെ ടോക്യോ വേദിയാവുന്ന ഒളിംപിക്‌സിനുള്ള ഇന്ത്യയുടെ ആദ്യ സംഘം 17/07/2021 ശനിയാഴ്ച്ച പുറപ്പെടും.
ടോക്യോയിൽ എത്തിയാൽ മൂന്ന് ദിവസം ടീമംഗങ്ങള്‍ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല. ഈ നിബന്ധന കാരണം താരങ്ങളുടെ പരിശീലനം മുടങ്ങുമെന്നും ഇളവ് വേണമെന്നും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഒളിംപിക് സംഘാടക സമിതി അംഗീകരിച്ചിട്ടില്ല.
Read Also: ടോക്കിയോയില്‍ അടിയന്തരാവസ്ഥ : ഒളിമ്പിക്സിന് കാണികള്‍ വേണ്ട
മത്സരം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഗെയിംസ് വില്ലേജിൽ നിന്ന് പുറത്തുപോകണമെന്ന നിബന്ധന മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.

