കാസർഗോഡ്: അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ കൃത്യമായി ഉപയോഗിക്കുന്നില്ല. കച്ചവടക്കാരുൾപ്പെടെ പലരും അശ്രദ്ധമായാണ് മാസ്‌ക് ഉപയോഗിക്കുന്നത്. കടകളിൽ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തണം. അല്ലാത്ത കടകൾ അടച്ചു പൂട്ടും. പല തദ്ദേശ സ്ഥാപന പരിധികളിലും രോഗവ്യാപന നിരക്ക് വർധിക്കുന്നതിന് ഇത് കാരണമാകുന്നുവെന്ന വിലയിരുത്തലിനെ തുടർന്നാണ് കർശന നടപടികളിലേക്ക് കടക്കാനുള്ള തീരുമാനം.