കോഴിക്കോട്. കോഴിക്കോട് പയ്യാനിക്കല്‍ ചാമുണ്ഡിവളപ്പില്‍ അഞ്ചുവയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. നവാസ്- സമീറ ദമ്പതികളുടെ മകള്‍ ആയിശാ റെയ്‌ഹാനയാണ് മരിച്ചത്. സംഭവത്തില്‍ അമ്മ സമീറയെ പോലീസ് കസ്‌റ്റഡിയിലെടുത്തു. അമ്മക്ക് മാനസികാസ്വാസ്ഥ്യം ഉളളതായി പോലീസ് പറയുന്നു.
2021 ജൂലയ് 7ബുധനാഴ്‌ച വൈകുന്നേരത്തോടെയാണ് സംഭവം . വീട്ടില്‍ നിന്ന് ബഹളം കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുട്ടിയുടെ കഴുത്തില്‍ ഷാള്‍ മുറുകിയതിന്റെ പാടുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബേപ്പൂര്‍ സ്വദേശികളായ കുടുംബം ചാമുണ്ഡി വളപ്പില്‍ ഏതാനം മാസമായി വാടകയ്‌ക്ക താമസിക്കുകയായിരുന്നു. 12 വയസുളള മറ്റൊരു കുട്ടിയും ഇവര്‍ക്കുണ്ട്.