`വാക്‌സിന്‍ സമത്വത്തിനായി മുന്നേറാം’ രജിസ്‌ട്രേഷന്‍ കാമ്പയിന്‍ ആരംഭിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാക്‌സിനേഷന്‍ രജിസ്‌ട്രേഷനായി രജിസ്ട്രേഷന്‍ ക്യാമ്പയിന്‍ വേവ്‌ : “വാക്‌സിന്‍ സമത്വത്തി നായി മുന്നേറാം” എന്ന പേരിലാണ്‌ വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നത്‌. സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ അറിയാത്തവരും,അതിനുളള സൗകര്യമില്ലാത്തവരുമായ ബിപിഎല്‍ വിഭാഗത്തില്‍ പെട്ടവരെ വാക്‌സിനേഷന്റെ ഭാഗമാക്കി മാറ്റാനാണ്‌ പദ്ധതിയെന്ന്‌ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്‌ പറഞ്ഞു.

ഇതിനായി ആശാവര്‍ക്കര്‍ മാരുടെ സേവനം ഉപയോഗിക്കും. ഇതിനുളള ചെലവുകള്‍ കോവിഡ്‌ ഫണ്ടുകളില്‍നിന്ന്‌ എന്‍എച്ച്‌എം വഴി നികത്തും. വാര്‍ഡ്‌ തലത്തിലായിരിക്കും രജിസ്‌ട്രേഷന്‍ പ്രക്രിയ . 2021 ജൂലൈ 31 നകം ഇത്തരക്കാരുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണ്‌. കോവിനില്‍ എങ്ങനെ രജിസറ്റര്‍ ചെയ്യാമെന്ന്‌ കാണിക്കുന്ന വിഡിയോ തയാറാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കും.

പ്രദേശത്തെ ആരോഗ്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്‌ രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമമാക്കുന്നത്‌. ആവശ്യമെങ്കില്‍ ദിശ കോള്‍ സെന്ററില്‍ നിന്ന്‌ കൂടുതല്‍ സഹായം ലഭിക്കും. ജില്ലാ ബ്ലോക്ക്‌ ടാസ്‌ക്‌ഫോഴ്‌സും രജിസ്‌ട്രേഷന്റെ പുരോഗതി നിരീക്ഷിക്കും. വാക്‌സിന്‍ സ്‌റ്റോക്കിന്റെ ലഭ്യത അ്‌ടിസ്ഥാനമാക്കി ഇവര്‍ക്ക്‌ വാക്‌സിന്‍ നല്‍കുന്നതാണ്‌. ജില്ലയില്‍ നിന്നോ പെരിഫറല്‍ തലത്തില്‍ നിന്നോ വാക്‌സിനേഷന്റെ ഷെഡ്യൂളിംഗ്‌ നടത്തി വ്യക്തികളെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്താന്‍ അറിയിക്കുകയും ചെയ്യും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →