ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

തൃശ്ശൂർ: കൊവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം.

ക്ഷേത്ര ദർശനത്തിന് ഓൺലൈൻ ബുക്ക് ചെയ്തവർക്ക് 09/07/2021 വെള്ളിയാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. ദിവസവും ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറയ്ക്കും. ദേവസ്വം ജീവനക്കാർ, നാട്ടുകാർ എന്നിവർക്ക് ക്ഷേത്ര ദർശനത്തിന് അനുമതിയില്ല. വിവാഹ നടത്തിപ്പിനും നിയന്ത്രണമുണ്ട്. പുതിയ വിവാഹ ബുക്കിങ് അനുവദിക്കില്ല. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് വിവാഹം നടത്താം. ഗുരുവായൂർ നഗരസഭയിൽ ടി പി ആർ 12.58% ആയതോടെയാണ് നിയന്ത്രണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →