ആദിവാസി യുവതികള്‍ക്കായി പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌

സുല്‍ത്താന്‍ ബത്തേരി : ആദിവാസി യുവതികള്‍ മാത്രം പണിയെടുക്കുന്ന പെട്രോള്‍ പമ്പൊരുക്കി തമിഴ്‌നാട്‌ സര്‍ക്കാര്‍ . നീലഗിരി ജില്ലയിലെ ഊട്ടി, മുത്തുര പാലടയിലാണ്‌ പെട്രോള്‍ ബങ്ക്‌ തുറന്നിരിക്കുന്നത്‌. മുത്തുരയിലെ ആദിവാസി ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ്‌ സംരംഭം ഒരുക്കിയിരിക്കുന്നത്‌ .നീലഗിരി ജില്ലയിലെ ആദിവാസി വിഭാഗങ്ങളായ തോടര്‍,കോത്തര്‍, ഇരുളര്‍,കുറുമ്പര്‍, പണിയര്‍,കാട്ടുനായ്‌ക്കര്‍,തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുളള യുവതികളാണ്‌ ഇവിടെ പണിയെടുക്കുന്നത്‌.. ഓരോ വിഭാഗത്തില്‍ നിന്നും രണ്ടുപേര്‍ വീതം 12 സ്‌ത്രീകളാണ്‌ ഇപ്പോഴുളളത്‌.

ഊട്ടി,ഗൂഡല്ലൂര്‍,കോത്തഗിരി,നെടുഗല്‍കൊമ്പയില്‍ പ്രദേശത്തുനിന്നുളളവരാണ്‌ നിലവില്‍ ഇവിടെ ജോലിക്കെത്തുന്നത്‌. മൂന്നുഷിഫ്‌റ്റുകളിലായി 8 മണിക്കൂറാണ്‌ ജോലി സമയം. ദൂരെ നിന്നുവരുന്ന യുവതികള്‍ക്ക്‌ താമസ സൗകര്യം ഉള്‍പ്പടെ 8500 രൂപയാണ്‌ ശമ്പളം. ഇന്‍സന്‍റീവും ലഭിക്കും. ഗവേഷണ കേന്ദ്രത്തില്‍ തന്നെയാണ്‌ താമസ സൗകര്യം ഒരുക്കിയിട്ടുളളത്‌.

നീല ഗിരിയിലെ ആകെ ജനസംഖ്യ ഏഴര ലക്ഷം ആണ്‌. ഇതിന്റെ 3.7 ശതമാനമാണ്‌ ആദിവാസി ജനസംഖ്യ.18 വയസിന്‌ മുകളില്‍ പ്രായമുളള മുഴുവന്‍ ആദിവാസികള്‍ക്കും വാക്‌സിനേഷന്‍ നടപ്പാക്കിയ രാജ്യത്തെ ആദ്യ ജില്ലയാണ്‌ നീലഗിരി. അതിന്‌ പുറമേയാണ്‌ രാജ്യത്തിനാകെ അഭിമാനകരമായ ഈ വാര്‍ത്തയും പുറത്തുവരുന്നത്‌.

Share
അഭിപ്രായം എഴുതാം