ന്യൂഡല്‍ഹി: ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന മേധാവി ജനറല്‍ എം.എം നരവനെ 07/07/2021 ബുധനാഴ്ച ഇറ്റലിയിലെത്തി.
ദ്വിരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടത്തില്‍ യു.കെയില്‍ നിന്നുമാണ് അദ്ദേഹം ഇറ്റലിയിലെത്തിയത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനാണ് കരസേന മേധാവി ഇവിടെയെത്തിയത്.ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും പ്രതിരോധപരവുമായ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതാണ് പര്യടന ലക്ഷ്യമെന്ന് കരസേന ട്വീറ്റ് ചെയ്തു. ഇറ്റലിയുടെ പ്രതിരോധ മേധാവിയുമായി, നരവനെ സുപ്രധാന ചര്‍ച്ചകള്‍ നടത്തും. റോമിലെ പ്രശസ്ത പട്ടണമായ കാസിനോയില്‍ നിര്‍മിച്ച ഇന്ത്യന്‍ ആര്‍മി സ്മാരകം അദ്ദേഹം ഉദ്ഘാടനം ചെയ്യും. രണ്ടാം ലോക മഹായുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഇന്ത്യന്‍ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചാണ് സ്മാരകം നിര്‍മിച്ചത്.