കാസർഗോഡ്: വിദ്യാവനം പദ്ധതിയ്ക്ക് അരയി സ്‌കൂളിൽ തുടക്കം

കാസർഗോഡ്: കേരള വനം വന്യജീവി വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് മിയാവാക്കി മാതൃകയിൽ സ്‌കൂളുകളിൽ നടപ്പിലാക്കുന്ന വിദ്യാവനം പദ്ധതി അരയി ഗവ. യു.പി. സ്‌കൂളിൽ ഇ. ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പ്രീപ്രൈമറി കെട്ടിടത്തിന്റെ സമീപത്താണ് വിദ്യാവനം ഒരുക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത അധ്യക്ഷയായി. ഹോസ്ദുർഗ് എ.ഇ.ഒ കെ.ടി ഗണേഷ് കുമാർ മുഖ്യാതിഥിയായി. കാസർകോട് സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ എ.സി. എഫ് അജിത് കെ. രാമൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡണ്ട്  ടി. ഖാലിദ്,  എസ്എംസി ചെയർമാൻ എസ്. ജഗദീശൻ,  മദർ പി.ടി.എ പ്രതിനിധി വി. സബിത, അരയി വൈറ്റ് ആർമി പ്രതിനിധി പി.രാജൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മായാകുമാരി സ്വാഗതവും സ്‌കൂൾ പ്രഥമാധ്യാപകൻ എം.കെ. ഹരിദാസ് നന്ദിയും പറഞ്ഞു. പഠനോപകരണങ്ങൾ  ഇല്ലാതെ ഓൺലൈൻ ക്ലാസ് കാണാൻ സാധിക്കാത്ത എട്ട് കുട്ടികൾക്ക് ഇ ചന്ദ്രശേഖരൻ എംഎൽഎ സ്മാർട്ട്ഫോൺ വിതരണം ചെയ്തു. സ്‌കൂൾ അധ്യാപകർ, അരയി പൊൻപുലരി ആർട്ട് ആന്റ് സ്പോർട്ട്സ് ക്ലബ്,  തൃക്കരിപ്പൂർ എഞ്ചിനിയറിങ് കോളേജിലെ വിദ്യാർഥി കൂട്ടായ്മയായ റേസ്, അരയിലെ കെ പി ശങ്കരൻ എന്നിവരാണ് സ്മാർട് ഫോണുകൾ നൽകിയത്.    

Share
അഭിപ്രായം എഴുതാം