ആന കാര്യവുമായി ഡോക്യൂഫിക്ഷന്‍ തയാറാവുന്നു

പാലക്കാട്‌ : പ്രമേയം കൊണ്ടു തിരച്ചും വ്യത്യസ്ഥമായ ഡോക്യൂ ഫിക്ഷന്‍ തയ്യാറാവുന്നു. ആനകളുടെ അസാധാരണ ജീവിത ചര്യകളും, ആനയും ആചാരങ്ങളും ,ഉത്സവങ്ങളും ദേശ വിശേഷങ്ങളും, ആനകളുള്‍പ്പെട്ട ഇവിടത്തെ സാസംസ്‌കാരിക തനിമ തുടങ്ങി ഗജവീരന്മാരുടെ രസകരമായ ആവിഷ്‌കാരമായ പല എപ്പിസോഡുകളായി പുറത്തിറങ്ങുന്നു ‘വമ്പെഴും കൊമ്പന്മാര്‍’.

ആന പ്രേമികള്‍ക്കുമാത്രമല്ല ആര്‍ക്കും കണ്ടിരിക്കാവുന്ന ഈ വിശേഷം വലിയ പ്രതീക്ഷയാണ്‌ പകരുന്നത്‌. മലയാള നാടിന്റെ ആനപ്പെരുമയും ആനക്കമ്പവും ആഗോള പ്രശസ്‌തി നേടുമ്പോള്‍ അതില്‍ കയ്യൊപ്പ്‌ ചാര്‍ത്തുകയാണ്‌ ഒരുകൂട്ടം ചെറുപ്പക്കാര്‍. മലബാര്‍ ദേവസ്വം ബോര്‍ഡ്‌ പാലക്കാട്‌ ഡിവിഷന്‍ ചെയര്‍മാന്‍ വളളൂര്‍ രാമകൃഷ്‌ണന്‍ പരിയാനംപറ്റ ക്ഷേത്രത്തില്‍ നടന്ന പരിപാടിയില്‍ സ്വിച്ച്‌ഓണ്‍ കര്‍മം നിര്‍വഹിച്ചു. രാജീവ്‌ മങ്ങാട്‌ ആണ്‌ നിര്‍മാണം. ഛായാഗ്രഹണം എംടി വിനീത്‌ ഭാസ്‌കര്‍ ,എഡിറ്റിംഗ്‌ സുജിത്‌ യു സുകുമാരന്‍. ജയകുമാര്‍ പുലാപ്പറ്റ, അരുണ്‍, സുജിഷ,വിനീത എന്നിവരും അണിയറ പ്രവര്‍ത്തകരാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →