മത്സ്യ തൊഴിലാളികള്‍ക്ക ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്‌

ദില്ലി: തെക്ക്‌ പടിഞ്ഞാറന്‍-മധ്യപടിഞ്ഞാറന്‍ മേഖല അറബിക്കടല്‍ എന്നീ സമുദ്രഭാഗങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീറ്റര്‍വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്രകാലാവസ്ഥാ വകുപ്പ്‌ അറിയിച്ചു. 04.07.2021 മുതല്‍ 08.07.2021 വരെയുളള ദിവസങ്ങളിലാണ്‌ ജാഗ്രതാ നിര്‍ദ്ദേശം. പ്രസ്‌തുത ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന്‌ പോകാന്‍ പോടില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാല്‍ കേരളം ,കര്‍ണാടകം,ലക്ഷജ്വീപ്‌ തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന്‌ തടസമില്ല.

അതേസമയം സംസ്ഥാനത്ത്‌ ഒറ്റപ്പെട്ട ശക്തമായ മഴക്ക്‌ മഴക്കുസാധ്യതയുളളതായും അറിയിച്ചിട്ടുണ്ട്‌. ജൂലൈ 5,6,7 തീയതികളില്‍ ആലപ്പുഴ കോട്ടയം, എറണാകുളം ,ഇടുക്കി,തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചു. 5.7.2021 ആലപ്പുഴയിലും 6,7 തീയതികളില്‍ ആലപ്പുഴ,കോട്ടയം, എറണാകുള,ഇടുക്കി തൃശൂര്‍ ജില്ലകളിലമാണ്‌ യെല്ലോ അലര്‍ട്ടുളളത24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴലഭിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Share
അഭിപ്രായം എഴുതാം