ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് വൻ ദുരന്തം; വിമാനത്തിലുണ്ടായിരുന്നത് 85 പേർ

മനില: ഫിലിപ്പിന്‍സില്‍ സൈനിക വിമാനം തകര്‍ന്നു വീണ് ദുരന്തം. സൗത്തേണ്‍ ഫിലിപ്പിന്‍സിലാണ് അപകടമുണ്ടായത്. 85 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇതുവരെ 15 പേരെയാണ് രക്ഷിക്കാനായത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 04/07/21 ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

രാജ്യത്തെ സുലു പ്രവിശ്യയിലെ ജോലോ ദ്വീപിലേക്ക് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്നു ഭൂരിഭാഗം സൈനികരും അടുത്തിടെ സൈനിക പരിശീലനം നേടി സേനയിലെത്തിയവരാണ്. കനത്ത സൈനിക വിന്യാസമുള്ള മേഖലയാണ് ഫിലിപ്പീന്‍സിലെ സൗത്തേണ്‍ മേഖല. തീവ്രവാദ സാന്നിധ്യമുള്ള മേഖലയാണിത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →