രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദസംസ്ഥാനങ്ങളിലൊന്നാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് ഇപ്പോഴത്തെ നയം തുടരുമെന്നും വ്യവസായങ്ങളുടെ സുസ്ഥിരമായ നിലനില്‍പ്പ് സര്‍ക്കാര്‍ തുടരുമെന്നും മുഖ്യമന്ത്രി 04/07/21 ഞായറാഴ്ച ട്വീറ്റ് ചെയ്തു. കേരള സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കെയുടെ ട്വീറ്റിനെ ഉയര്‍ത്തികാട്ടിയാണ് പിണറായി വിജയന്റെ ട്വീറ്റ്.

‘ഹര്‍ഷ് ഗോയങ്കെക്ക് നന്ദി. താങ്കളുടെ സത്യസന്ധത അഭിനന്ദനാര്‍ഹമാണ്. ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. അത് തുടരും. വ്യവസായികളുടെ സുസ്ഥിരമായ നിലനില്‍പ്പ് എല്‍ഡിഎഫ് ഉറപ്പ് വരുത്തും.’ മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

നേരത്തേയും സര്‍ക്കാരിനെ പ്രശംസിച്ച് ഗോയെങ്ക രംഗത്തെത്തിയിരുന്നു. കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയാണ് കേരളത്തെ പിന്തുണച്ച് ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക രംഗത്തെത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →