മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിച്ചു

ആലപ്പുഴ : മാരാരിക്കുളം വടക്ക് പഞ്ചായത്തില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും കര്‍ഷക സഭയും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെ എല്‍ ജി കര്‍ഷക ഗ്രൂപ്പുകള്‍ക്കുള്ള പച്ചക്കറി തൈകള്‍, വാഴ വിത്ത്, കുരുമുളക് തൈ എന്നിവയുടെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശന ഭായ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം അനിതാ തിലകന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. സി ഷിബു, ചേര്‍ത്തല കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഷീന ടി. സി, കൃഷി ഓഫീസര്‍ അശ്വതി വിശ്വനാഥന്‍, പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →