തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ചോദ്യം ചെയ്യും. കൊടകര കുഴല്‍പ്പണ കേസില്‍ സുരേന്ദ്രനെ ചോദ്യം ചെയ്‌തേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ വന്നിരുന്നു.
06/07/2021 ചൊവ്വാഴ്ച രാവിലെ 10ന് തൃശൂര്‍ പൊലീസ് ക്ലബില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് സുരേന്ദ്രന് നോട്ടീസ് നല്‍കി. സുരേന്ദ്രന്റെ കോഴിക്കോട്ടെ വീട്ടില്‍ പൊലീസ് നേരിട്ടെത്തിയാണ് നോട്ടീസ് നല്‍കിയത്.
കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകേണ്ടതില്ലെന്നാണ് ബി.ജെ.പി. നേതൃത്വം എടുത്തിരിക്കുന്ന നിലപാട്. ഈ സാഹചര്യത്തില്‍ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന് വ്യക്തതയില്ല.

