17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയ പി.എസ്.സി. ഒ.എം.ആര്‍. പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് 3/08/2021 ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം.
വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഡ്രൈവര്‍ തസ്തികകളിലെ നിയമനത്തിനായി 10/07/2021 ശനിയാഴ്ച നടത്താനിരുന്ന പരീക്ഷയാണ് പി.എസ്.സി. 17/08/2021 ചൊവ്വാഴ്ചലേക്ക് മാറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്.
സംസ്ഥാനത്ത് 50,000ല്‍ പരം ഉദ്യോഗാര്‍ഥികളാണ് പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. അഡ്മിഷന്‍ ടിക്കറ്റ് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

