മഡ്രിഡ്: ബാഴ്സലോണയില്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി രണ്ടു പതിറ്റാണ്ടായി തുടരുന്ന കരാര്‍ കാലാവധി അവസാനിപ്പിച്ച് മെസ്സി. 31/06/2021 ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് താരവും ക്ലബും തമമിലെ കരാര്‍ അവസാനിച്ചത്.
ടീമിനൊപ്പം എണ്ണമറ്റ കിരീടങ്ങളുമായി ലാ ലിഗയിലെ ഏറ്റവും വിലപിടിച്ച താരമായിരുന്ന അര്‍ജന്‍റീന സൂപര്‍ താരത്തിന് ഇനി ഏതു ടീമിലും ചേരാം. സുവാരസ് ഉള്‍പെടെ മുന്‍നിര താരങ്ങളെ ടീം വേണ്ടെന്നുവെച്ച 2019-20 സീസണ്‍ അവസാനത്തില്‍ ക്ലബ് വിടാന്‍ മെസ്സിയും മുന്നിലുണ്ടായിരുന്നുവെങ്കിലും പിന്നീട് സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി തുടരുകയായിരുന്നു.
പുതിയ കരാറിനായി ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നാണ് സൂചന.
താരത്തെ നിലനിര്‍ത്തണമെങ്കില്‍ നിലവില്‍നല്‍കുന്ന തുക വന്‍തോതില്‍ കുറക്കേണ്ടിവരും. എന്നാല്‍, പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകളുമായി 34കാരനായ താരം ചര്‍ച്ച തുടരുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. സിറ്റിയില്‍ പഴയ കോച്ച് പെപ് ഗാര്‍ഡിയോളക്കൊപ്പം ചേരാന്‍ താല്‍പര്യമുള്ളതായി സൂചനയുണ്ട്.