കോഴിക്കോട്: ഉദയത്തിന് കൈത്താങ്ങായി എൻ.എസ്.എസ് വളണ്ടിയർമാർ

കോഴിക്കോട്: തെരുവിൽ കഴിയുന്ന നിരാലംബരായ ആളുകളുടെ പുനരധിവാസത്തിനായി ജില്ലാ ഭരണകൂടം ആരംഭിച്ച ഉദയം ട്രസ്റ്റിന് കൈത്താങ്ങായി ജില്ലയിലെ ഹയർ സെക്കന്ററി എൻ.എസ്.എസ് വളണ്ടിയർമാർ ‘സ്നേഹനിധി’ നൽകി. ജില്ല കലക്ടറുടെ അഭ്യർത്ഥന ഏറ്റെടുത്ത കുട്ടികൾ സ്ക്രാപ്പ് ചലഞ്ചിലൂടെയും മാസ്കുകളും സാനിറ്റൈസറ്റുകളും നിർമിച്ച് വിൽപന നടത്തിയും സമാഹരിച്ച തുക കലക്ടർ എസ്. സാംബശിവറാവുവിന് എൻ.എസ് എസ് ജില്ല കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് കൈമാറി. ക്ലസ്റ്റർ കൺവീനർമാരായ കെ.പി അനിൽകുമാർ , സില്ലി ബി കൃഷ്ണൻ എന്നിവർ സന്നിഹിതരായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →