ആലപ്പുഴകടൽപ്പാലം ഓർമ്മകൾ നശിക്കാത്തവിധം നിലനിർത്തും-മന്ത്രി അഹമ്മദ് ദേവർകോവിൽ

ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകത്തിന്റെ സ്മരണയായ പഴയ കടൽപ്പാലം ഓർമ്മകൾ നശിക്കാത്ത രീതിയിൽ നിലനിർത്തുന്നത് പരിശോധിക്കുമെന്ന് തുറമുഖ-പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ആലപ്പുഴയിലെ പൈതൃക പദ്ധതിയും പോർട്ട് മ്യൂസിയവും കടൽ പാലവും ബുധനാഴ്ച സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കടൽപ്പാലം നിർമ്മിക്കുന്നതിനായി സാങ്കേതിക അനുമതിയുൾപ്പെടയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മ്യൂസിയവുമായി ബന്ധപ്പെട്ടൊരുങ്ങുന്ന കപ്പല്‍ അടക്കമുള്ള സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ മന്ത്രിയോട്  വിശദീകരിച്ചു.

എല്ലാ ജില്ലകളിലും പൈതൃക മ്യൂസിയങ്ങൾ സ്ഥാപിക്കുന്നുണ്ട്. തുറമുഖ വകുപ്പ് മുന്‍കൈയ്യെടുത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായാണ് ജില്ല തല സന്ദര്‍ശനമെന്നും മന്ത്രി പറഞ്ഞു. പുരാവസ്തുക്കൾ ഏതെല്ലാം സംരക്ഷിക്കപ്പെടണമെന്ന കാര്യം പരിശോധിച്ചുവരികയാണ്. തുറമുഖങ്ങളുടെ വികസന സാധ്യതകളും വിലയിരുത്തും.  ആലപ്പുഴയിലെ ബിനാലെ നടന്ന പോർട്ട് മ്യൂസിയം, മാരിടൈം പരിശീലന കേന്ദ്രം, ആലപ്പുഴ കടൽപ്പാലം, ബിനാലെ വേദി  എന്നിവിടങ്ങളെല്ലാം  മന്ത്രി സന്ദർശിച്ചു. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി.എം.നൗഷാദ്, മാരി ടൈം ബോര്‍ഡ് സി.ഇ.ഓ ടി.പി.സലിംകൂമാര്‍, മാരിടൈം ബോര്‍ഡ് മെമ്പര്‍ അഡ്വ.എം.കെ.ഉത്തമന്‍,  പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് കെ.എന്നിവര്‍ മന്ത്രിയൊടൊപ്പമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →