ഫെയ്സ്ബുക്കും ഗൂഗിളും പാര്‍ലമെന്ററി സമിതിക്കു മുന്നില്‍; ഇനി യൂട്യൂബ്

ന്യൂഡല്‍ഹി: പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, സമൂഹ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ദുരുപയോഗം തടയുക എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്ററി ഐടി സമിതിക്കു മുന്നില്‍ സാമൂഹികമാധ്യമമായ ഫെയ്സ്ബുക്കിന്റെയും സെര്‍ച്ച് എന്‍ജിനായ ഗൂഗിളിന്റെയും ഉദ്യോഗസ്ഥര്‍ ഹാജരായി. യൂട്യൂബ് പോലുള്ള മറ്റു സമൂഹമാധ്യമ ഇന്റര്‍മീഡിയറികളെയും വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി വിളിച്ചുവരുത്തും. ഫെയ്സ്ബുക്കിനുവേണ്ടി പബ്ലിക് പോളിസി ഡയറക്ടര്‍ ശിവ്നാഥ് തുക്രാല്‍, അസോസിയേറ്റ് ജനറല്‍ കൗണ്‍സല്‍ നമ്രത സിങ് എന്നിവരും ഗൂഗിളിനു വേണ്ടി സര്‍ക്കാര്‍കാര്യ, പബ്ലിക് പോളിസി മേധാവി അമന്‍ ജെയിനും നിയമകാര്യമേധാവി ഗീതാഞ്ജലി ദുഗ്ഗലുമാണ് ഹാജരായത്. നേരിട്ടു ഹാജരാകാന്‍ കമ്പനിയുടെ കോവിഡ് പ്രോട്ടോക്കോള്‍ അനുവദിക്കുന്നില്ലെന്ന് ഫെയ്സ്ബുക്ക് അധികൃതര്‍ പാര്‍ലമെന്ററി സമിതിയെ നേരത്തേ അറിയിച്ചെങ്കിലും വെര്‍ച്വല്‍ കൂടിക്കാഴ്ച പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് അനുവദിക്കില്ലെന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →