പേഴ്‌സണൽ അഡ്മിനിസ്ട്രേഷനും ഭരണ പരിഷ്കാരങ്ങളും നവീകരിക്കുന്നതിന് , ഭരണ പരിഷ്കരണവും പൊതുപരാതികളും വകുപ്പ്, പേഴ്‌സണൽ, പബ്ലിക് പരാതികൾ, പെൻഷനുകൾ, മന്ത്രാലയം, റിപ്പബ്ലിക് ഓഫ് ഗാംബിയയുടെ പ്രസിഡന്റിന്റെ ഓഫീസിന് കീഴിലുള്ള പബ്ലിക് സർവീസ് കമ്മീഷൻ എന്നിവ തമ്മിലുള്ള ധാരണാപത്രം ഒപ്പിടാൻ അംഗീകാരം നൽകി.
ഇരു രാജ്യങ്ങളിലെയും പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ രംഗത്തെ പ്രവർത്തനങ്ങൾ മനസിലാക്കുന്നതിനും മികച്ച സമ്പ്രദായങ്ങളും പ്രക്രിയകളും ആവർത്തിക്കുന്നതിലൂടെയും പൊരുത്തപ്പെടുത്തുന്നതിലൂടെയും നവീകരിക്കുന്നതിലൂടെയും ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിനും ധാരണാപത്രം സഹായിക്കും.
സാമ്പത്തിക പ്രത്യാഘാതങ്ങൾ:
ഈ ധാരണാപത്രം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചെലവുകൾക്ക് ഓരോ രാജ്യവും ഉത്തരവാദികളായിരിക്കും. ധാരണാപത്രത്തിന് കീഴിൽ ഏറ്റെടുക്കാവുന്ന പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കും യഥാർത്ഥ ചെലവ്.
വിശദാംശങ്ങൾ:
ഈ ധാരണാപത്രത്തിന് കീഴിലുള്ള സഹകരണ മേഖലകളിൽ താഴെ കൊടുത്തിട്ടുള്ളവ ഉൾപ്പെടും, പക്ഷേ അവയിൽ മാത്രമായി പരിമിതപ്പെടുകയുമില്ല :
a) ഗവൺമെന്റിൽ പ്രവർത്തന മാനേജ്മെന്റ് സംവിധാനം മെച്ചപ്പെടുത്തൽ.
b) കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കൽ
സി) ഗവണ്മെന്റിലെ ഇ-റിക്രൂട്ട്മെന്റ്
പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ, ഗവേണൻസ് റിഫോംസ് എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം, കാരണം ഇത് ഇന്ത്യൻ ഗവണ്മെന്റ് ഏജൻസികളും ഗാംബിയ റിപ്പബ്ലിക്കിന്റെ ഏജൻസികളും തമ്മിലുള്ള സംഭാഷണത്തിന് സഹായിക്കും. ഗവൺമെന്റിലെ പ്രവർത്തന മാനേജ്മെന്റ് സംവിധാനം മെച്ചപ്പെടുത്തൽ, കോൺട്രിബ്യൂട്ടറി പെൻഷൻ പദ്ധതി നടപ്പിലാക്കൽ, ഗവണ്മെന്റിലെ ഇ-റിക്രൂട്ട്മെന്റ് തുടങ്ങിയ മേഖലകളിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുമായി ഇടപഴകാൻ ഗാംബിയ താൽപ്പര്യപ്പെടുന്നു.
പേഴ്സണൽ അഡ്മിനിസ്ട്രേഷനും ഗവേണൻസ് പരിഷ്കാരങ്ങളും പുതുക്കുന്നതിൽ ഗാംബിയ റിപ്പബ്ലിക്കുമായുള്ള ധാരണാപത്രം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് നിയമപരമായ ഒരു ചട്ടക്കൂട് നൽകും, അതുവഴി പേഴ്‌സണൽ മേഖലയിലെ ഭരണപരമായ അനുഭവങ്ങൾ പഠിക്കുക, പങ്കിടുക, കൈമാറുക എന്നിവയിലൂടെ നിലവിലുള്ള ഭരണസംവിധാനത്തെ മെച്ചപ്പെടുത്തുക. അഡ്മിനിസ്ട്രേഷനും ഗവേണൻസും പരിഷ്കരിക്കുകയും കൂടുതൽ പ്രതികരണശേഷി, ഉത്തരവാദിത്തം, സുതാര്യത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യും.
പശ്ചാത്തലം:
രാജ്യത്തുടനീളമുള്ള ഗവണ്മെന്റ് സേവനങ്ങൾ വിതരണം ചെയ്യുന്നതിൽ വലിയ പരിവര്‍ത്തനം വരുത്തുകയെന്ന ലക്ഷ്യം ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുത്തിട്ടുണ്ട്, കൂടാതെ പേഴ്‌സണൽ അഡ്മിനിസ്ട്രേഷൻ, ഗവേണൻസ് പരിഷ്കാരങ്ങൾ എന്നിവ നവീകരിക്കു ന്നതിനുള്ള ഗവൺമെന്റിന്റെ കൂടുതൽ ശ്രമങ്ങളും ലക്ഷ്യമിടുന്നു, ഇത് ഏറ്റവും കുറഞ്ഞ ഗവൺമെന്റുമായി പരമാവധി ഭരണമെന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ പ്രസക്തമാണ്.