ജി എസ് ടി 4 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ഇത് ഇന്ത്യ യുടെ സാമ്പത്തിക രംഗത്ത് ഒരു നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ജി എസ് ടി ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഒരു നാഴികക്കല്ലാണ്. ഇത് നികുതികളുടെ എണ്ണം, പാലിക്കൽ ഭാരം, സാധാരണക്കാരുടെ മൊത്തത്തിലുള്ള നികുതി ഭാരം എന്നിവ കുറച്ചിട്ടുണ്ട്, അതേസമയം സുതാര്യത, പാലിക്കൽ, മൊത്തത്തിലുള്ള ശേഖരണം എന്നിവ ഗണ്യമായി വർദ്ധിച്ചു. #4YearsofGST”