വിജ്ഞാനദീപം ഒരുക്കുന്ന കാഴ്ചപരിമതർക്ക് വേണ്ടിയുള്ള ഓൺലൈൻ വായനോത്സവം 2021

കോവിഡ്‌ 19 പശ്ചാത്തലത്തിൽ രണ്ടാം വർഷവും വിജ്ഞാനദീപം കാഴ്ചപരിമിതർക്കായി ഓൺലൈനായി വായനോത്സവം സംഘടിപ്പിക്കുന്നു.
ജൂൺ 19 മുതൽ നവംബർ 15 വരെ നീണ്ടുനിൽക്കുന്ന 150 ദിവസത്തെ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

കാഴ്ചപരിമിതർക്കിടയിൽ ആബാലവൃദ്ധം ജനങ്ങൾക്കിടയിലും വായനാ ശീലം നിലനിർത്തുക.കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് പഠന രംഗത്ത് ആവശ്യമായ പിന്തുണ നൽകാൻ ശ്രമിക്കുക. കാഴ്ചപരിമിതർക്കുവേണ്ടി കേരളത്തിലുടനീളം ഒരു ഇൻക്ലൂസീവ് ലൈബ്രറി സിസ്റ്റം കൊണ്ടുവരാൻ ശ്രമിക്കുക. അതിന്റെ ഭാഗമായി കൂടുതൽ ശ്രാവ്യ പുസ്തകങ്ങൾ നിർമ്മിക്കുക. എന്നിവയൊക്കെയാണ് വിജ്ഞാനദീപം വായനോത്സവത്തിന്റെ ലക്ഷ്യങ്ങൾ .

തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഓൺലൈൻ പരീക്ഷയുടെയും ഓൺലൈൻ വൈവയുടെയും അടിസ്ഥാനത്തിലായായിരിക്കും മൂന്നു കാറ്റഗറികളിലായി നടത്തുന്ന വിജ്ഞാനദീപം വായനോത്സവത്തിന്റെ വിജയികളെ പ്രഖ്യാപിക്കുക.

വിജ്ഞാനദീപം വായനോത്സവത്തിലേക്കായി തെരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങൾ

കാറ്റഗറി 1
1.ആശാൻ ഉള്ളൂർ വള്ളത്തോൾ കുട്ടിക്കവിതകൾ (സമാഹരണം : ഡോ. മിനി നായർ)
2.പിങ്കുവിന്റെ ആദ്യത്തെ ആകാശ യാത്ര (ശ്രീലാൽ എ ജി)
3.കൊച്ചു നീലാണ്ടൻ (പി നരേന്ദ്രനാഥ്‌)

കാറ്റഗറി 2
1.അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് (വി ടി ഭട്ടതിരിപ്പാട്)
2.മനുഷ്യ മസ്തിഷ്കം അത്ഭുതങ്ങളുടെ കലവറ (ഡോ. ബി ഇക്ബാൽ)
3.സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട് (കെ വി റാബിയ)

കാറ്റഗറി 3
1.ആത്മകഥ (ഇ എം എസ് നമ്പൂതിരിപ്പാട്)
2.രതിനിർവേദം (പി പത്മരാജൻ)
3.മലയാളത്തിന്റെ സുവർണ്ണ കഥകൾ (മുണ്ടൂർ കൃഷ്ണൻകുട്ടി)
4.റഫീഖ് അഹമ്മദിന്റെ കവിതകൾ (റഫീഖ് അഹമ്മദ്)

വിജ്ഞാനദീപം വായനോത്സവം അനുബന്ധ പ്രവർത്തനങ്ങൾ

1) കാറ്റഗറി 1 : കാവ്യാലാപന മത്സരം
(ആശാൻ ഉള്ളൂർ വള്ളത്തോൾ കുട്ടിക്കവിതകൾ എന്ന പുസ്തകത്തിലെ കവിതകളാണ് മത്സരത്തിനായി തെരഞ്ഞെടുക്കേണ്ടത്.)

2) കാറ്റഗറി 2 : നിർദ്ദിഷ്ട പുസ്തകങ്ങളിൽ ഏതെങ്കിലും ഒരു പുസ്തകത്തെ അടിസ്ഥാനമാക്കി വായനാ കുറിപ്പ് തയ്യാറാക്കുക.

3) കാറ്റഗറി 3 : നിർദ്ദിഷ്ട പുസ്തകങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണത്തെ അടിസ്ഥാനമാക്കി പുസ്തകാസ്വാദനം തയ്യാറാക്കുക.

തെരഞ്ഞെടുക്കപ്പെടുന്ന വിജയികൾക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ്.

കാറ്റഗറി 1:
ഒന്നാം സമ്മാനം : 2500/-
രണ്ടാം സമ്മനം : 2000/-
മൂന്നാം സമ്മാനം : 1500/-

കാറ്റഗറി 2:
ഒന്നാം സമ്മാനം : 3000/-
രണ്ടാം സമ്മാനം : 2500/-
മൂന്നാം സമ്മാനം : 2000/-

കാറ്റഗറി 3:
ഒന്നാം സമ്മാനം : 3500/-
രണ്ടാം സമ്മാനം : 2500/-
മൂന്നാം സമ്മാനം : 1500/-

കൂടാതെ 1, 2 കാറ്റഗറിയിൽ 50 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന മത്സരാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →