ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ലഷ്‌കറെ ഭീകരന്‍ നദീം അബ്രാര്‍ തെളിവെടുപ്പിനിടെയുണ്ടായ വെടിവയ്പില്‍ കൊല്ലപ്പെട്ടു.നദീമിനൊപ്പം സുരക്ഷാേസന നടത്തിയ തെളിവെടുപ്പിനിടെ, ഒരു വീട്ടില്‍ ഒളിച്ചിരുന്ന പാക് ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ മൂന്ന് സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്കും നദീമിനും പരിക്കേറ്റു. അബ്രാറില്‍നിന്നു ലഭിച്ച വിവരമനുസരിച്ച് എ.കെ-47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കെണ്ടടുക്കാനാണു സുരക്ഷാേസന പാരംപോറയിലെ ഒരുവീട് വളഞ്ഞത്. നദീമുമൊത്ത് സേന വീട്ടില്‍ പ്രവേശിച്ചയുടന്‍ ഇയാളുടെ കൂട്ടാളികളില്‍ ഒരാളായ പാക് ഭീകരന്‍ വെടിയുതിര്‍ത്തു.തുടര്‍ന്നു നടത്തിയ തിരിച്ചടിയില്‍ നദീമും പാക് ഭീകരനും കൊല്ലപ്പെടുകയായിരുന്നെന്നു സി.ആര്‍.പി.എഫ്. വൃത്തങ്ങള്‍ വ്യക്തമാക്കി.
അറസ്റ്റിലായ ലഷ്‌കറെ ഭീകരന്‍ അബ്രാര്‍ കൊല്ലപ്പെട്ടു
