ലയനം: ജൂലൈ ഒന്ന് മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കുകള്‍ ഉപയോഗശൂന്യം

ന്യൂഡല്‍ഹി: കാനറ ബാങ്കുമായി ലയിപ്പിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക്ബുക്കുകളുടെ കാലവധി ഈ മാസം 30ന് അവസാനിക്കും.കാനറ ബാങ്കിന്റെ ഏത് ശാഖയിലേക്കാണോ ഉപഭോക്താക്കള്‍ മാറിയത് ആ ശാഖയുടെ ചെക്ക്ബുക്കും ഐഎഫ്‌സി കോഡുമാണ് ഇനി ഉപയോഗിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് സിന്‍ഡിക്കേറ്റ് ബാങ്കിനെ കേന്ദ്ര സര്‍ക്കാര്‍ കാനറാ ബാങ്കിനോട് ലയിപ്പിച്ചത്. 2019ല്‍ കേന്ദ്രം 10 പൊതുമേഖലാ ബാങ്കുകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് ബാങ്കുകളിലേക്ക് ലയിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയുടെ ഭാഗമായിരുന്നു സിന്‍ഡിക്കേറ്റ് -കാനറാ ബാങ്ക് ലയനം.ലയനം കഴിഞ്ഞ് ഒരു വര്‍ഷമായെങ്കിലും ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ക്ക് ചെക്കുബുക്കും ഐഎഫ്‌സി കോഡും ഇപ്പോഴും സിന്‍ഡിക്കേറ്റ് ബാങ്കിന്റേത് തന്നെ ഉപയോഗിക്കുകയാണ്. എന്നാല്‍ ഇത് ഇനി സാധ്യമല്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →