കോഴിക്കോട് : ഗള്‍ഫില്‍ രണ്ടര ലക്ഷം രൂപ ശമ്പളമുളള ജോലി വാഗ്‌ദാനം ചെയ്‌ത് 25 ഓളം പേരില്‍ നിന്നായി ഒന്നരകോടി രൂപ തട്ടിെയുത്ത ആലപ്പുഴ സ്വദേശി റോണിതോമസ് പിടിയിലായി. കോട്ടയം ഗാന്ധിനഗര്‍ പോലീസാണ് റോണിയെ അറസ്‌റ്റ് ചെയ്‌തത്. മുക്കം നഗരസഭയിലെ മണാശേരി സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപം വീട് വാടകയ്‌ക്കെടുത്ത് ഒളിവില്‍ കഴിയുകയായിരുന്നു. ഗാന്ധിനഗര്‍ സ്വദേശി റോയിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
മകന്റെ ഭാര്യക്ക് കുവൈത്തില്‍ ജോലി വാഗ്‌ദാനം നല്‍കി മൂന്നുതവണയായി 23ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. 2021 ജനുവരിയിലായിരുന്നു സംഭവം. മുക്കം സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്‌തിരുന്ന സ്‌തീയോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്, ഇവര്‍ ഭാര്യയാണെന്നാണ് അയല്‍വാസികളെ ധരിപ്പിച്ചിരുന്നത്. തട്ടുിപ്പുമായി യുവതിക്ക് ബന്ധമില്ലെന്നും ആര്‍ക്കിടെക്ടാണെന്ന് വിശ്വസിപ്പിച്ചാണ് കൂടെ കൂട്ടിയതെന്നുമാണ് പോലീസിന്റെ നിഗമനം.
ഗാന്ധിനഗര്‍ സ്‌റ്റേഷനിലെ അഡീണല്‍ എസ്‌ഐ അരവിന്ദ്‌കുമാര്‍, എഎസ്‌ഐ രാജേഷ്‌ഖന്ന, സിവില്‍ പോലീസ് ഓഫീസര്‍ പ്രവീണ്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. പ്രതിയോടൊപ്പമുളള യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുക്കം നഗരസഭ ചെയര്‍മാന്‍ പി. ടി ബാബു ഇടപെട്ട് ഇവരെ എഫ്‌എല്‍ടിസിയിലേക്ക് മാറ്റി.