കുട്ടികളുടെ ആരോഗ്യ പരിപാലനത്തിനായി 23,200 കോടി രൂപ ചെലവഴിക്കും: നിര്‍മല സീതാരാമന്‍.

ദില്ലി: ശിശുരോഗ പരിചരണത്തില്‍ പ്രാഥമിക ശ്രദ്ധ ലക്ഷ്യമിട്ട്‌ 23,200 കോടി രൂപ ചെലവഴിക്കുമെന്ന്‌ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ എട്ടിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പ്രധാന പ്രഖ്യപനമാണിത്‌. ആരോഗ്യമേഖലക്കുളള വായ്‌പാ ഗാരന്റി പ്രകാരം പുതിയ പ്രോജക്ടുകള്‍ക്ക്‌ 75 ശതമാനവും വിപുലീകരണ മോഡില്‍ 50 ശതമാനവും കവറേജ്‌ നല്‍കും. 100 കോടി രൂപ വരെ പരമാവധി മൂന്നുവര്‍ഷം വരെ 7.95 ശതമാനം നിരക്കില്‍ വായ്‌പ നല്‍കും

മെട്രോ നഗരങ്ങള്‍ ഒഴികെമറ്റെല്ലാ മേഖലകളിലെയും ആരോഗ്യ അടിസസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ ന്ദ്രേീകരിക്കും. ആസ്‌പിറേഷണല്‍ ജില്ലകളിലാണ്‌ 65 ശതമാനം സാമ്പത്തിക വിഹിതം നല്‍കുകയെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.മെഡിക്കല്‍, നഴ്‌സിംഗ്‌, വിദ്യാര്‍ത്ഥികളെ നിയമിക്കുന്നതിനൊപ്പം ഐസിയു കിടക്കകളുടെ ലഭ്യത, കേന്ദ്ര,ജില്ലാ,ഉപജില്ലാ തലങ്ങളില്‍ ഓക്‌സിജന്‍ വിതരണം എന്നിവ വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുളള മാനവ വിഭവശേഷി വര്‍ദ്ധിപ്പിക്കുന്നതിനും 23,200 കോടികോടി രൂപ ഉപയോഗിക്കുമെന്ന്‌ ധനമന്ത്രി വ്യക്തമാക്കി.

ഉപകരണങ്ങള്‍, മരുന്നുകള്‍, ടെലികണ്‍സള്‍ട്ടേഷന്‍,ആംബുലന്‍സ്‌ സേവനങ്ങള്‍ എന്നിവയ്‌ക്ക് അധിക വിഹിതം നല്‍കുമെന്നും ശിശുപരിപാലനത്തിന്‌ പുറമേ പരിശോധനാ ശേഷിയും ഡയഗ്നോസ്‌റ്റിക്‌സും വര്‍ദ്ധിപ്പിക്കുന്നതിനും നിരീക്ഷണത്തിനും ജിനോം സ്വീക്കന്‍സിംഗിനുമുളള ശേഷി ശക്തിപ്പെടുത്തുന്നതിനും ഈ ഫണ്ടുകള്‍ ഉപയോഗിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →