ദില്ലി: ട്വിറ്റര്‍ പ്രസിദ്ധീകരിച്ച ഇന്‍ഡ്യയുടെ തെറ്റായ ഭൂപടം ട്വിറ്റര്‍ പിന്‍വലിച്ചു. ജമ്മുകാശ്‌മീരും ലഡാക്കും ഇല്ലാതെയാണ് ഇന്ത്യുടെ ഭൂപടം ട്വിറ്റര്‍ നല്‍കിയിരുന്നത്. ഇതിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക് നീങ്ങുമെന്നുറപ്പായതോടെ ഭൂപടം പിന്‍വലിക്കുകയായിരുന്നു.
ഐടി ചട്ടങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ട്വിറ്ററും സര്‍ക്കാരും തമ്മിലുളള ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ ഭൂപടം തെറ്റായി ട്വിറ്ററില്‍ വന്നത്. പബ്‌ളിക്ക് ഗ്രിവന്‍സ് ഓഫീസറായി അമേരിക്കന്‍ പൗരനെ നിയമിച്ചതിലും ട്വിറ്ററിനെതതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയാണ്. ചട്ടം അനുസരിച്ച് ഇന്ത്യന്‍ പൗരന്മാരെയാണ് ഈ സ്ഥാനത്ത് നിയമിക്കേണ്ടത്. ട്വിറ്റര്‍ നിയോഗിച്ച ഇന്ത്യാക്കാരനായ ഉദ്യാഗസ്ഥന്‍ രാജി വെച്ചതിന് പിന്നാലെ അമേരിക്കന്‍ പൗരനെ നിയോഗിക്കുകയായിരുന്നു.