ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ

ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ്​ മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

27/06/21 ഞായറാഴ്​ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്​ത്ര വ്യാപാരിയായ റിയാസുദ്ദീ​ന്റെ വീടും കടയും തകർത്തശേഷം അദ്ദേഹത്തെയും രണ്ടു മക്കളായ അജ്ജുവിനെയും ഇമ്രാനെയും അക്രമി വെടി വച്ച് കൊലപ്പെടുത്തി. റിയാസുദ്ദീ​ന്റെ ഭാര്യയെ ഗുരുതര പരിക്കുക​ളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

‘മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ വെടിയേറ്റതി​ന്റെ പാടുകളുണ്ടായിരുന്നു. പരിക്കേറ്റ സ്​ത്രീ ചികിത്സയിലാണ്​. പ്രത്യേക സംഘം രൂപീകരിച്ച്​ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ്​പറഞ്ഞു. അന്വേഷണസംഘം വീടും കടയും സന്ദർശിച്ച്​ തെളിവെടുത്തു. ഫോൺ നമ്പർ കേന്ദ്രീകരിച്ച്​ അന്വേഷണം നടത്താനുള്ള ​ശ്രമത്തിലാണ്​ ​പൊലീസ്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →