റഷ്യയുടെ നാവിക സേനാദിനം: ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും

മുംബൈ: ജൂലൈ 25 ഞായറാഴ്ച നടക്കുന്ന റഷ്യയുടെ നാവിക സേനാദിനാഘോഷങ്ങളില്‍ ഐ.എന്‍.എസ് തബര്‍ പങ്കെടുക്കും. കരുത്തുറ്റ സൗഹൃദത്തിന്, സംയുക്താഭ്യാസം. ആഫ്രിക്കയിലെയും യൂറോപ്പിലെയും നാവികസേനകള്‍ക്കൊപ്പമാണ് രാജ്യം സംയുക്ത അഭ്യാസങ്ങളുടെ ഭാഗമാകുക. ഈ മാസം 22 മുതല്‍ 27 വരെ ആഘോഷത്തിന്റെ ഭാഗമാകുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൗഹൃദ രാഷ്ട്രങ്ങളുമായുള്ള സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ നാവികസേന കപ്പലായ തബര്‍, ഈ വര്‍ഷം ജൂണ്‍ 13 നാണ് സമുദ്രത്തില്‍ വിന്യസിച്ചത്. സെപ്റ്റംബര്‍ അവസാനം വരെ ആഫ്രിക്കയിലെയും യൂറോപ്പിലെയും നിരവധി തുറമുഖങ്ങള്‍ തബര്‍ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഐ.എന്‍.എസ് വിക്രാന്ത് വരും വര്‍ഷം തുറമുഖ സന്ദര്‍ശന വേളകളില്‍ വിവിധ തരത്തിലുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →