തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 എംഎം മുതല്‍ 115 എംഎംവരെ യുളള മഴയ്‌ക്കാണ് സാധ്യത .താഴ്‌ന്ന പ്രദേശങ്ങള്‍, നദീ തീരങ്ങള്‍. മണ്ണിടിച്ചില്‍ സാധ്യതയുളള പ്രദേശങ്ങള്‍ തുടങ്ങിയ പ്രദേശങ്ങലിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
2021 ജൂണ്‍ 28,29,30 തീയതികളില്‍ കോട്ടയം, എറണാകുളം,ഇടുക്കി, തൃശൂര്‍,മലപ്പുറം, വയനാട് കാസര്‍കോട് എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂലൈയില്‍ കാലവര്‍ഷം ശക്തിപ്രാപിക്കും. തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യതകള്‍ മുന്നില്‍കണ്ട് തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.

