ജൂഡോ താരം സുശീലാ ദേവി ഒളിമ്പിക്സ് യോഗ്യത നേടി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വനിതാ ജൂഡോ താരം സുശീലാ ദേവി ടോക്കിയോ ഒളിമ്പിക്സിനു യോഗ്യത നേടി. ജൂഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണു സുശീലാ ദേവി യോഗ്യത നേടിയ വിവരം പുറത്തുവിട്ടത്.ഏഷ്യന്‍ റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്തെത്തിയതാണ് ഇന്ത്യന്‍ താരത്തിനു ഗുണമായത്. 48 കിലോ വിഭാഗത്തില്‍ 989 പോയിന്റുമായാണു സുശീലാ ദേവി മുന്നേറിയത്. രാജ്യാന്തര ജൂഡോ ഫെഡറേഷന്റെ മാനദണ്ഡ പ്രകാരം ഓരോ മേഖലയിലെയും ആദ്യ പത്ത് റാങ്കുകാര്‍ ഒളിമ്പിക് യോഗ്യത നേടും. 26 വയസുകാരിയായ സുശീലയുടെ കന്നി ഒളിമ്പിക്സാണിത്. 2016 ലെ റിയോ ഒളിമ്പിക്സില്‍ അവതാര്‍ സിങ് (90 കിലോ) മാത്രമാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്. മണിപ്പൂരുകാരിയായ സുശീലാ ദേവി 2014 ലെ ാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →