സംസ്ഥാനത്തെ എസ്‌.എസ്‌.എല്‍.സി, പ്ലസ്.ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി; ഫലം ഉടൻ

സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായി. രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറിയില്‍ ഒരു കേന്ദ്രത്തിലെ ടാബുലേഷന്‍ മാത്രമാണ് ബാക്കിയുള്ളത്. ഇത് തിങ്കളാഴ്ച നടക്കുമെന്ന് ഹയര്‍ സെകന്‍ഡറി ജോയിന്റ് ഡയറക്ടര്‍ ഡോ. വിവേകാനന്ദന്‍ അറിയിച്ചു. അതുപോലെ എസ്‌എസ്‌എല്‍സിയില്‍ ഏതാനും കേന്ദ്രങ്ങളിലെ ടാബുലേഷന്‍ ബാക്കിയുണ്ട്. ഇത് അടുത്ത പ്രവൃത്തി ദിനത്തില്‍ത്തന്നെ തീര്‍ക്കാനാകുമെന്ന് പരീക്ഷാഭവന്‍ അധികൃതര്‍ വ്യക്തമാക്കി.

എസ്‌എസ്‌എല്‍സിക്ക് ഐടി പ്രാക്ടിക്കല്‍ പരീക്ഷ റദ്ദാക്കിയതിനാല്‍ ടാബുലേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തില്‍ നടത്താന്‍ കഴിയും. ഗ്രേസ് മാര്‍ക് സംബന്ധിച്ച്‌ സര്‍കാര്‍ തീരുമാനം വന്നശേഷം ഫലം പ്രസിദ്ധീകരിക്കുന്ന തീയതിയില്‍ തീരുമാനമാകൂം.

പ്ലസ് ടു പ്രാക്ടികല്‍ പരീക്ഷയ്ക്ക് ശേഷം അവയുടെ മാര്‍ക് കൂടി ഹയര്‍ സെകന്‍ഡറി പരീക്ഷാ സെര്‍വറിലേക്ക് അപ്ലോഡ് ചെയ്ത് പരീക്ഷാബോര്‍ഡ് കൂടിയശേഷം ജൂലൈ മൂന്നാംവാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →