തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു; ഒരു മരണം

തമിഴ്‌നാട്ടിൽ 9 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ഒരുമരണവും റിപ്പോർട്ട് ചെയ്തു. മരിച്ചത് മധുര സ്വദേശിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം, ഡെല്‍റ്റ പ്ലസ് വകദേദം പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സംസ്ഥാനങ്ങളോട് നിയന്ത്രണം കടുപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിരുന്നു. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ജാഗ്രതപുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →