പത്തനംതിട്ട: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഈ മാസം 29ന് രാവിലെ 11 മുതല്‍ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ പരിശീലനം നല്‍കും. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ മാസം 28 വരെയുള്ള പ്രവര്‍ത്തി ദിവസങ്ങളില്‍ ഫോണ്‍ മുഖേന രജിസ്റ്റര്‍ ചെയ്യാം. 9947775978 എന്ന വാട്‌സ്ആപ് നമ്പറിലേക്ക് പേരും മേല്‍ വിലാസവും അയച്ചു നല്‍കിയും പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0476 2698550