റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണം; സംസ്ഥാന തല ഉദ്ഘാടനം എൻ ഐ പി എം ആറിൽ

June 25, 2021 - 9:44 pm

തൃശ്ശൂർ: 2020 – 21 സാമ്പത്തികവർഷത്തെ ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങൾ വിതരണം നടത്തുന്നതിന്റെ സംസ്ഥാനതല പരിപാടി 28 ന് ഇരിങ്ങാലക്കുട നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ സെന്ററിൽ നടക്കും. തിങ്കളാഴ്ച രാവിലെ 10 ന് സാമൂഹ്യനീതി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ  ആർ ബിന്ദു പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ ഐസൺ, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോജോ കെ ആർ, പഞ്ചായത്ത് അംഗം മേരി ഐസക്ക് ടീച്ചർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്ജ്, സാമൂഹ്യ നീതി വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെ എസ് എസ് എം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ മുഹമ്മദ് അഷീൽ തുടങ്ങിയവർ പങ്കെടുക്കും.

ഭിന്നശേഷി സൗഹൃദ കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഭാഗമായി ഭിന്നശേഷി വിഭാഗത്തിന്റെ ക്ഷേമം, വികസനം, സാമൂഹികമുന്നേറ്റം എന്നിവ ഉറപ്പുവരുത്തുന്നതിന് വേണ്ടി നിരവധി ക്ഷേമപദ്ധതികൾ സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്നു. ഇതിന്റെ ഭാഗമായി ഭിന്നശേഷിക്കാർക്ക് ആയാസരഹിതമായ ജീവിതചര്യ നിർവ്വഹിക്കുന്നതിന് കൈത്താങ്ങായി നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് സഹായ ഉപകരണ വിതരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *