പത്തനംതിട്ട: പിഎംകെഎസ്‌വൈ-പിഡിഎംസി ജലസേചന പദ്ധതിക്ക് അംഗീകാരം

101 ഹെക്ടര്‍ സ്ഥലത്ത് പദ്ധതി നടപ്പിലാക്കും; 
255 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും

പത്തനംതിട്ട: ജില്ലയുടെ ജില്ലാ ജലസേചന പദ്ധതി മാര്‍ഗരേഖയുടെ ഭാഗമായ പിഎംകെഎസ്‌വൈ-പിഡിഎംസി ( പ്രധാനമന്ത്രി കൃഷി സീഞ്ചയ് യോജന – പെര്‍ ഡ്രോപ് മോര്‍ ക്രോപ് )  പദ്ധതിയുടെ 2021-22 വര്‍ഷത്തേക്കുള്ള പദ്ധതിക്ക് ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാതല നിര്‍വഹണ കമ്മിറ്റി യോഗത്തില്‍ അംഗീകാരം ലഭിച്ചു.

88 ഹെക്ടര്‍ സ്ഥലത്ത് തുള്ളി നനയ്ക്കും (ഡ്രിപ് ഇറിഗേ ഷന്‍) 13 ഹെക്ടര്‍ സ്ഥലത്ത് സ്പ്രിങ്ക്‌ളര്‍ ജലസേചന പദ്ധതിക്കുമാണ് യോഗം അംഗീകാരം നല്‍കിയത്. ഈ പദ്ധതിയിലൂടെ  255 കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കും. 93.384 ലക്ഷം രൂപയാന് പദ്ധതിയുടെ ആകെ ധനസഹായം. ഈ തുകയുടെ 55 ശതമാനം വിഹിതം കേന്ദ്രസര്‍ക്കാര്‍ വിഹിതവും 25 ശതമാനം സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമായിരിക്കും. 

കൃഷി വകുപ്പിലെ അസി.എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കായിരിക്കും പദ്ധതിയുടെ നിര്‍വ്വഹണ ചുമതല. ദൃശ്യ-ശ്രവ്യ മാധ്യമങ്ങളില്‍ കൂടി ആവശ്യമായ അറിയിപ്പുകള്‍ നല്‍കി കൃഷി ഇടങ്ങളുടെ ഭൗതിക പരിശോധന നടത്തിയതിനു ശേഷമായിരിക്കും ഗുണഭോക്താക്കളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്. കര്‍ഷകര്‍ ഇതിനായി എഐഎംഎസ്‌പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ആത്മ പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 04734296160

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →