റിലയന്‍സ് വാര്‍ഷിക പൊതുയോഗം: വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണും ലാപ്‌ടോപ് പ്രഖ്യാപനം പ്രതീക്ഷിച്ച് ടെക് ലോകം

മുംബൈ: വിലകുറഞ്ഞ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ജിയോ ലാപ്‌ടോപ് പ്രഖ്യാപനം ഇന്ന് നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തിലുണ്ടായേക്കും. വര്‍ഷങ്ങളായി വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് പ്രധാന പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. അതുകൊണ്ടുതന്നെ നിക്ഷേപകരും ഈയവസരത്തിനായി കാത്തിരിക്കുകയാണ്. റിലയന്‍സ് ഓഹരി വിലയും വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 52 ആഴ്ചയിലെ മികച്ച നിലവാരത്തിനടുത്താനു ഓഹരികള്‍.കോവിഡ് സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം വ്യാപകമായിട്ടുണ്ട്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ വ്യാപകമായി. ലാപ്ടോപ്പുകള്‍ക്കും മൊബൈലുകള്‍ക്കും ഇതോടെ വന്‍സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഈ സന്ദര്‍ഭം റിലയന്‍സ് വിട്ടുകളയില്ലെന്നാണു വിലയിരുത്തല്‍. ഗൂഗിളുമായി സഹകരിച്ചാകും ജിയോ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കുകയെന്നു നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതി സ്ഥാപനമായ സൗദി ആരാംകോയുടെ ചെയര്‍മാന്‍ യാസിര്‍ അല്‍ റുമയ്യാന്‍ റിലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും പൊതുയോഗത്തെ സവിശേഷമാക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →