ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞ മാസം മെയ് 26ന് ഉച്ചക്ക് 12 മണിയോടെ ചികിത്സയ്ക്കായി എത്തിച്ച മേൽവിലാസം തിരിച്ചറിഞ്ഞിട്ടില്ലാത്ത ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന ഗണേശൻ എന്നയാൾ ആശുപത്രിയിൽ വച്ച് മരണപ്പെട്ടു. ഇയാളുടെ മൃതദേഹം വണ്ടാനം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഇയാളെ ഗവൺമെന്റ് ടൗൺ എൽ പി സ്കൂളിൽ കോവിഡ് വ്യാപനത്തോടനുബന്ധിച്ച് അലഞ്ഞുതിരിഞ്ഞു നടക്കുന്നവർക്കായി സംഘടിപ്പിച്ച ക്യാമ്പിൽ നിന്നും ചികിത്സയ്ക്ക് എത്തിച്ചതാണെന്ന് അന്വേഷണത്തിൽ അറിവായിട്ടുണ്ട്. ഇയാൾക്ക് 157 സെന്റീമീറ്റർ ഉയരമുണ്ട്. കറുത്ത നിറം, കറുപ്പും വെളുപ്പും ഇടകലർന്ന തലമുടി, കറുത്ത നിറത്തിലുള്ള പാന്റും വെളുത്ത ഷർട്ടുമാണ് ധരിച്ചിട്ടുള്ളത്. ഇയാൾ മരണപ്പെട്ട വിവരത്തിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെപ്പറയുന്ന ഫോൺ നമ്പറിൽ അറിയിക്കണമെന്ന് സൗത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അറിയിച്ചു.
ഫോൺ നമ്പർ : 94 97 98 70 59, 94 97 98 0 3 0 0, 0 4 7 7- 2 2 3 9 3 4 3.
ആലപ്പുഴ : അജ്ഞാത മൃതദേഹം
