ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക്‌ ഹൈക്കോടതി സ്‌റ്റേ

കൊച്ചി; ലക്ഷദ്വീപിലെ വിവാദ ഉത്തരവുകള്‍ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ. ഡയറിഫാമുകള്‍ അടച്ചുപൂട്ടാനുളള ഉത്തരവ്‌, സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തില്‍ നിന്ന ബീഫ്‌ അടക്കമുളള മാംസാഹാരങ്ങള്‍ ഒഴിവാക്കാനുളള ഉത്തരവുകള്‍ എന്നിവയാണ്‌ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരിക്കുന്നത്‌. ചീഫ്‌ ജസ്റ്റീസ്‌ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ്‌ ഉത്തരവ്‌.

ലക്ഷദ്വീപ്‌ ഭരണകൂടത്തിനെതിരെ ലക്ഷദ്വീപ്‌ സ്വദേശി അജ്‌മല്‍ അഹമ്മദ്‌ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ ഉത്തരവ്‌. ഈ രണ്ട്‌ വിവാദ ഉത്തരവുകളിലും തുടര്‍ നടപടികള്‍ ഉണ്ടാവരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്‌ എതിര്‍ സത്യവാങ്‌മൂലം സമര്‍പ്പിക്കുന്നതിനുളള സാവകാശം കോടതി നല്‍കിയിട്ടുണ്ട്‌ . അടുത്ത ആഴ്‌ച ഹര്‍ജി വീണ്ടും പരിഗണിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →