ജെറ്റ്‌ എയര്‍വെയ്‌സിന്‌ ട്രിബ്യൂണലിന്റെ അനുമതി

മുംബൈ: ജെറ്റ്‌ എയര്‍വെയ്‌സിനെ ഏറ്റെടുക്കാനുളള പദ്ധതിക്ക്‌ ദേശീയ കമ്പനി ട്രിബ്യൂണല്‍ അനുമതി നല്‍കി. യുകെയില്‍ നിന്നുളള കാള്‍റോക്ക്‌ ക്യാപ്പിറ്റലും, യുഎഇ യിലെ സംരംഭകരായ മുരാരിലാല്‍ ജലാനും മുന്നോട്ടുവച്ച പദ്ധതിക്കാണ്‌ അംഗീകാരം ലഭിച്ചത്‌ .,നരേഷ്‌ ഗോയല്‍1993 ല്‍ സ്ഥാപിച്ച ജെറ്റ്‌ എയര്‍വെയ്‌സ്‌ 2019 ഏപ്രില്‍ 17ന്‌ ്‌ കടബാധ്യതമൂലം പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നു. 124 വിമാനങ്ങലുമായി രാജ്യത്തെ രണ്ടാമത്തെ വലിയ കമ്പനിയായി വളര്‍ന്ന പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനമാണ് ജെറ്റ് എയര്‍വെയ്‌സ്‌ . പിന്നീട്‌ സ്‌മ്പത്തിക പ്രതിസന്ധിയിലാവുകയായിരുന്നു.

ട്രിബ്യൂണലിന്റെ അംഗീകാരം ലഭിച്ച്‌ ആറുമാസത്തിനുളളില്‍ പ്രവര്‍ത്തനം തുടങ്ങാനാണ്‌ പദ്ധതി . ആദ്യഘട്ട്‌ത്തില്‍ 30 വിമാനങ്ങലാവും സര്‍വീസ്‌ നടത്തുക.1375 കോടി രൂപയാണ്‌ ഇരുകമ്പനികളും മുടക്കുക. കാള്‍റോക്‌ ക്യാപ്പിറ്റലും ,മുരാരിജലാനും ചേര്‍ന്നുളള കൂട്ടുകെട്ടിന്‌ 2020 ഒക്‌ടോബറിലാണ്‌ ജെറ്റ്‌ എയര്‍വെയ്‌സിനെ ഏറ്രെടുക്കാന്‍ എസ്‌ബിഐയുടെ നേതൃത്വത്തിലുളള കണ്‍സോര്‍ഷ്യത്തിന്റെ അമുമതി ലഭിച്ചത്‌ .ഇരു ഗ്രൂപ്പുകള്‍ക്കും എയര്‍ലൈന്‍ ബിസിനസില്‍ പരിചയമില്ലാത്തവരാണ്‌ .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →