ഡെറാഡൂണ്‍: അടിയന്തിരഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്ന് കുറിക്കാന്‍ അനുമതി നല്‍കി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. അന്താരാഷ്ട്ര യോഗാദിനവുമായി ബന്ധപ്പെട്ട്‌ആയൂര്‍വേദിക് സര്‍വകാലാശാലയില്‍ നടന്ന പരിപാടിക്കിടെയാണ് സംസ്ഥാന ആയുഷ്‌മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. വിദൂര പ്രദേശങ്ങളില്‍ ജീവിക്കുന്ന ആളുകള്‍ക്ക് ഈ തീരുമാനം എറെ സഹായകരമായിരിക്കും. സംസ്ഥാനത്ത് 800ലധികം ആയുര്‍വേദ ഡോക്ടര്‍മാരുണ്ട്. അത്രത്തോളംതന്നെ ആയുര്‍വേദ ഡിസ്‌പന്‍സറികളുമുണ്ട്. ഇതില്‍ 90 ശതമാനവും പ്രവര്‍ത്തിക്കുന്നത് മലമ്പ്രദേശങ്ങളിലാണ്. ഈ മേഖലകളിലുളളവര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ചികിത്സ ഉറപ്പാക്കാനാണ് ഈ തീരുമാനമെന്ന് ആയുഷ് മന്ത്രി ഹരക്‌സിംങ് റാവത്ത് പറഞ്ഞു.
അതേസമയം മന്ത്രിയുടെ പ്രസ്‌താവനരക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തുവന്നു. തീരുമാനം നിയമ വിരുദ്ധമാണെന്നാണ് ഐഎംഎയുടെ വിമര്‍ശനം. മിക്‌സോപ്പതിയാണ് മന്ത്രി മുന്നോട്ടുവയ്‌ക്കുന്നതെന്നും അത് രോഗികളെ ദോഷകരമായി ബാധിക്കുമെന്നും ഐഎംഎ സംസ്ഥാന സെക്രട്ടറി അജയ് ഖന്ന പ്രതികരിച്ചു.

